Sorry, you need to enable JavaScript to visit this website.

മോഡി ഗുരുവായൂരിൽ തുലാഭാരം നടത്തി

തൃശൂർ- പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുരുവായൂർ അമ്പലത്തിൽ തുലാഭാരം നടത്തി. താമരപ്പൂ കൊണ്ടായിരുന്നു മോഡി തുലാഭാരം നടത്തിയത്. പാരമ്പര്യവേഷം അണിഞ്ഞായിരുന്നു മോഡി ക്ഷേത്രത്തിലെത്തിയത്. ഇന്ന് രാവിലെ കൊച്ചി നേവൽ ബേസിൽനിന്ന് ഹെലികോപ്റ്ററിലാണ് മോഡി ഗുരുവായൂരിൽ എത്തിയത്. ബി.ജെ.പി നേതാക്കൾ മോഡിയെ സ്വീകരിച്ചു. കേരള ഗവർണർ പി. സദാശിവം, കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങിയവരും ക്ഷേത്രത്തിൽ മോഡിക്കൊപ്പമുണ്ടായിരുന്നു. ബി.ജെ.പി പ്രവർത്തക യോഗത്തിൽ സംസാരിച്ച ശേഷം മോഡി വിദേശപര്യടനത്തിനായി പുറപ്പെടും. മാലി ദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലായിരിക്കും മോഡി സന്ദർശനം നടത്തുക.
 

Latest News