നിപ്പാ ബാധിച്ച് മരിച്ചയാളെ ഖബറടക്കിയ പോപ്പുലർ ഫ്രണ്ടുകാരുടെ ചിത്രം എസ്.എഫ്.ഐ പോസ്റ്ററിൽ

കോഴിക്കോട്- കഴിഞ്ഞവർഷം കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറവു ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ചിത്രം ഉപയോഗിച്ച് എസ്.എഫ്.ഐയുടെ പോസ്റ്റർ. നിപ്പാ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറവു ചെയ്യാനായി കൊണ്ടുപോകുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ചിത്രമാണ് എസ്.എഫ്.ഐ പോസ്റ്ററിൽ ഉപയോഗിച്ചത്. നിപ്പാ ബാധയേറ്റ് മരിച്ച പേരാമ്പ്ര സൂപ്പിക്കടയിലെ സാലിഹ് എന്നയാളുടെ മൃതദേഹം ഖബറടക്കിയ
 പന്തിരിക്കര  ഒ.റ്റി അലി, അസീസ്,അരീക്കാം ചാലിൽ എ.സി അഷ്‌റഫ്,നെല്ലിയോട്ട് കണ്ടി മൊയ്തീൻ എന്നീ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ചിത്രമാണ് എസ്.എഫ്.ഐ ഉപയോഗിച്ചിരിക്കുന്നത്.  
നവാഗതരോട് എസ് എഫ് ഐ അംഗമാകാൻ ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്റർ. എസ് എഫ് ഐ ശ്രീ കൃഷ്ണ സ്‌കൂൾ യൂണിറ്റിന്റെ പേരിലാണ് പോസ്റ്റർ പുറത്തിറക്കിയത്.

Latest News