Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പരസ്യമായി ചുംബിക്കാന്‍ വിസമ്മതിച്ചതിന് ക്രൂര മര്‍ദനം 

ലണ്ടന്‍-പരസ്യമായി ചുംബിക്കാന്‍ വിസമ്മതിച്ചതിന് സ്വവര്‍ഗാനുരാഗികളെ ക്രൂരമായി മര്‍ദ്ദിച്ചു. ബസ്സില്‍ വച്ചാണ് ഒരു സംഘം പുരുഷ•ാര്‍ ഇവരെ മര്‍ദ്ദിച്ചതെന്ന് യുവതികള്‍ പറയുന്നു. സംഭവം നടന്നത് ലണ്ടനിലാണ്. ഉറുഗ്വേ സ്വദേശിയായ മെലാനിയ ഗെയ്‌മോനറ്റിനും അമേരിക്കന്‍ സ്വദേശി ക്രിസിനുമാണ് ഈ ദുരനുഭവമുണ്ടായത്. രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ പ്രണയിനികളാണെന്ന് മനസ്സിലാക്കിയ ബസ്സ് യാത്രക്കാരില്‍ ചിലര്‍ മോശമായി പെരുമാറുകയായിരുന്നുവെന്ന് മെലാനിയ പറഞ്ഞു. തങ്ങളോട് അവര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും തുടര്‍ന്ന് അവര്‍ക്ക് ആസ്വദിക്കാന്‍ വേണ്ടി തങ്ങളോട് പരസ്യമായി ചുംബിക്കാനും അവര്‍ ആവശ്യപ്പെട്ടുവെന്നും മെലാനിയ പറഞ്ഞു. എന്നാല്‍ തങ്ങള്‍ വിസമ്മതിച്ചതിനാല്‍ അവര്‍ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും, മര്‍ദ്ദനമേറ്റ തന്റെ  മൂക്കിന് സാരമായ പരിക്കേറ്റുവെന്നും മെലാനിയ പറഞ്ഞു. മാത്രമല്ല ക്രിസിനെ എല്ലാവരും കൂടി തല്ലിചതച്ചുവെന്നും. ഡബിള്‍ഡെക്കര്‍ ബസ്സിന്റെ മുകള്‍ത്തട്ടില്‍ നിന്നും ഒരു വിധത്തില്‍ തങ്ങള്‍ താഴേയ്ക്ക് ഇറങ്ങുകയും പൊലീസിന്റെ  സഹായം തേടുകയും ചെയ്തുവെന്നും മെലാനിയ പറയുന്നു. ഉപദ്രവിച്ചത് മാത്രമല്ല തങ്ങളുടെ കൈയിലുണ്ടായിരുന്ന പണവും മറ്റും അക്രമികള്‍ അപഹരിച്ചതായും യുവതികള്‍ ആരോപിക്കുന്നു. 

Latest News