ചികിത്സ ഫലിച്ചില്ല,  ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്നു

ന്യൂദല്‍ഹി-ഏറെ നാള്‍ ചികിത്സിച്ചതിന് ശേഷവും രോഗം ഭേദമാകാതിരുന്നതിനെ തുടര്‍ന്ന്! ചികിത്സിച്ച ഡോക്ടറുടെ ഭാര്യയെ കുത്തികൊന്ന് രോഗി. മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. ദല്‍ഹിയില്‍ ഡോക്ടര്‍ ആയ രാമകൃഷ്ണവര്‍മ്മയുടെ ക്ലിനിക്കിലാണ് 
സംഭവം. ത്വക്ക് രോഗത്തിനായിരുന്നു പ്രതിയായ റഫീഖ് റഷീദ് ഡോക്ടറില്‍ നിന്നും ചികിത്സ നേടിയിരുന്നത്. ആറുമാസം ചികിച്ചെത്സിങ്കിലും രോഗത്തിന് ഒരു കുറവുമുണ്ടായില്ല. ഒടുവില്‍ ഡോക്ടറെ കാണാന്‍ റഫീഖ് ക്ലിനിക്കില്‍ എത്തിയെങ്കിലും അവിടെ ഡോക്ടറുടെ ഭാര്യയും മകനുമാണ് ഉണ്ടായിരുന്നത്.  ഡോക്ടറെ കാണാന്‍ കഴിയാത്തതില്‍ ക്ഷുഭിതനായ റഫീഖ് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ഡോക്ടറുടെ ഭാര്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.  തടയാന്‍ വന്ന മകനെയും ഇയാള്‍ കുത്തിപരിക്കേല്‍പ്പിച്ചു. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

Latest News