ഇസ്രാഈലില്‍ നിന്ന് ഇന്ത്യ 100 'ബാലാകോട്ട് ബോംബ്' കൂടി വാങ്ങുന്നു

ന്യൂദല്‍ഹി- ബാലാകോട്ടില്‍ വ്യോമാക്രമണത്തിന് ഉപയോഗിച്ച ഇസ്രാഈല്‍ നിര്‍മ്മിത ബോംബുകള്‍ ഇന്ത്യന്‍ വ്യോമ സേന കൂടുതലായി വാങ്ങുന്നു. 100 സ്‌പൈസ് ബോംബുകള്‍ കൂടി വാങ്ങാന്‍ വ്യോമ സേന ഇസ്രാഈലുമായി വ്യാഴാഴ്ച 300 കോടി രൂപയുടെ കരാറൊപ്പുവച്ചു. മൂന്ന് മാസത്തിനകം ഇവ വ്യോമ സേനയ്ക്കു ലഭിക്കും. പ്രത്യേക അധികാരങ്ങളുപയോഗിച്ചാണ് വ്യോമ സേന കരാറുണ്ടാക്കിയത്. ഉന്നം കൃത്യമായി കണക്കുകൂട്ടി ലക്ഷ്യത്തില്‍ തന്നെ പതിക്കാന്‍ പ്രത്യേക സംവിധാനമുള്ള അത്യാധുനിക ബോംബാണിത്. 60 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ഈ ബോംബിന് തത്സമയം വിവര വിശകലനം നടത്തി സഞ്ചാര പാത സ്വയം ക്രമീകരിക്കാന്‍ കഴിയും.
 

Latest News