Sorry, you need to enable JavaScript to visit this website.

നിപ്പ: മുസ്‌ലിം നഴ്‌സിനെതിരെ  വിഷം ചീറ്റി സംഘപരിവാര്‍ 

താമരശ്ശേരി- കഴിഞ്ഞ വര്‍ഷം നിപ്പയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന റൂബി സജ്‌ന എന്ന നഴ്‌സിനെതിരെയാണ് സംഘപരിവാര്‍ വര്‍ഗീയ പ്രചരണം ശക്തമാക്കിയിരിക്കുന്നത്. വര്‍ഗീയ പ്രചരണം 'ഇവള്‍ ചതിക്കും ജിഹാദിച്ചി' എന്ന കമന്റോട് കൂടിയാണ് റൂബി സജ്‌നയുടെ ചിത്രം സഹിതം പങ്കുവെച്ച് സംഘപരിവാര്‍ കാമ്പയിന്‍. നിരവധി സംഘപരിവാര്‍ പേജുകളും പ്രൊഫൈലുകളും ഈ വര്‍ഗീയ പ്രചരണം ഏറ്റുപിടിച്ചു. കഴിഞ്ഞ വര്‍ഷം നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു റൂബി സജ്‌ന എന്ന നഴ്‌സ്. എന്ത് സംഭവിച്ചാലും അവസാന നിപ്പാ വൈറസിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതു വരെ സേവനം ചെയ്യാനും മരിച്ചു വീഴാനും ഞങ്ങളുണ്ടാകും എന്നായിരുന്നു റൂബി സജ്‌ന ഫേസ്ബുക്കില്‍ കുറിച്ചത്. ഇടതുപക്ഷ അനുഭാവികൂടിയാണ് റൂബി എന്നതാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. അതേസമയം റൂബിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. റൂബിക്ക് പിന്തുണ നല്‍കി കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷനും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കേരള ഗവ: നേഴ്‌സസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം റൂബി സജ്‌നക്കെതിരെയുള്ള വര്‍ഗീയ പരാമര്‍ശത്തില്‍ കേരള ഗവ: നേഴ്‌സസ് അസോസിയേഷന്‍ ശക്തമായി അപലപിച്ചു. 

Latest News