തൃശൂര്‍- മതിലകത്ത് യുവമോര്‍ച്ച, ബി.ജെ.പി പ്രവര്‍ത്തകരുടെ വീട്ടില്‍നിന്നു കള്ളനോട്ടും നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷീനും കണ്ടെടുത്തു. യുവമോര്‍ച്ച എസ്.എന്‍.പുരം പഞ്ചായത്ത് കമ്മിറ്റി അംഗം രാകേഷ് ഏരാച്ചേരി, ഇയാളുടെ സഹോദരന്‍ ബി.ജെ.പി കയ്പ്പമംഗലം നിയോജക മണ്ഡലം ഒ.ബി.സി മോര്‍ച്ച സെക്രട്ടറി രാജീവ് എന്നിവരുടെ വീട്ടില്‍നിന്നാണ് കള്ളനോട്ട് അടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടും കണ്ടെത്തിയത്.
രാകേഷ് പലിശക്ക് പണം കൊടുക്കുന്നൂവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളാണ് പിടികൂടിയത്. ഇരിങ്ങാലക്കുട എസിപി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ മതിലകം പോലീസാണ് പരിശോധന നടത്തിയത്.






