Sorry, you need to enable JavaScript to visit this website.

കേന്ദ്ര മന്ത്രിസഭ സമിതികൾ പുനസംഘടിപ്പിച്ചു; എട്ടിലും അമിത് ഷാ

ന്യൂദൽഹി- കേന്ദ്ര സർക്കാർ പുനസംഘടിപ്പിച്ച എട്ട് മന്ത്രിസഭ സമിതികളിലും അമിത് ഷാ ഇടം നേടി. അതേസമയം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് രണ്ടു സമിതികളിൽ മാത്രമാണ് ഇടംനേടാനായത്. സുരക്ഷ, സാമ്പത്തികം, രാഷ്ട്രീയ കാര്യം, നിക്ഷേപം, വളർച്ച തുടങ്ങി എട്ടു മന്ത്രിസഭ സമിതികളാണ് പുനസംഘടിപ്പിച്ചത്. എല്ലാ സമിതികളുടെയും അധ്യക്ഷൻ പ്രധാനമന്ത്രിയാണ്. സുരക്ഷ സമിതിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷ ഉപദേഷ്്ടാവ് അജിത് ഡോവൽ എന്നിവരുണ്ട്. പാർലമെന്ററി കാര്യ സമിതിയിൽ മന്ത്രി വി. മുരളീധരൻ സ്ഥിരം ക്ഷണിതാവാണ്. നയപരിപാടികൾ നിശ്ചയിക്കുന്ന സമിതിയിൽ രാജ്‌നാഥ് സിംഗിന് ഇടം ലഭിച്ചില്ല.
 

Latest News