Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലബനോന്‍ ഭീകരാക്രമണം: സൗദി അറേബ്യ അപലപിച്ചു

ജിദ്ദ - ലബനോനിലെ ട്രിപ്പോളി നഗരത്തിൽ സുരക്ഷാ സൈനികരെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും ലെബനോൻ ഗവൺമെന്റിനെയും ജനതയെയും അനുശോചനം അറിയിക്കുന്നതായി വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. സുരക്ഷാ ഭദ്രതയും സമാധാനവും തകർക്കുന്ന തീവ്രവാദവും ഭീകരവാദവും അക്രമവും സൗദി അറേബ്യ അംഗീകരിക്കുന്നില്ലെന്നും വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 


ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട് 2017 മധ്യത്തിൽ ജയിലിൽനിന്ന് വിട്ടയക്കപ്പെട്ട ആയുധധാരി നടത്തിയ വെടിവെപ്പിൽ സൈനിക ഉദ്യോഗസ്ഥനും മൂന്നു സുരക്ഷാ ഭടന്മാരും കൊല്ലപ്പെട്ടതായി ലബനീസ് ആഭ്യന്തര മന്ത്രി റായ അൽഹസൻ പറഞ്ഞു. 


ഭീകരൻ അബ്ദുറഹ്മാൻ മബ്‌സൂത് തിങ്കളാഴ്ച അർധരാത്രിക്കു തൊട്ടുമുമ്പാണ് ആക്രമണം നടത്തിയത്. സിറിയയിൽ ഐ.എസിൽ ചേർന്ന് യുദ്ധം ചെയ്ത അബ്ദുറഹ്മാൻ മബ്‌സൂതിനെ 2016 ആദ്യത്തിലാണ് ലബനീസ് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്. ഈ കേസിൽ 18 മാസം തടവിന് ശിക്ഷിക്കപ്പെട്ട ഭീകരനെ 2017 മധ്യത്തിൽ ജയിലിൽനിന്ന് വിട്ടയക്കുകയായിരുന്നു. ബൈക്കിലെത്തിയാണ് ഭീകരൻ സുരക്ഷാ സൈനികർക്കു നേരെ ആക്രമണം നടത്തിയതെന്ന് ലെബനീസ് സൈന്യം അറിയിച്ചു. 


 

Latest News