Sorry, you need to enable JavaScript to visit this website.

രമ്യാ ഹരിദാസിന്റെ അഭിമാന യാത്ര; വീഡിയോ പങ്കുവെച്ച് പ്രിയങ്ക-video

ന്യൂദല്‍ഹി- ആലത്തൂരില്‍നിന്നുള്ള നിയുക്ത എം.പി രമ്യാ ഹരിദാസിനെ അഭിനന്ദിച്ചുകൊണ്ടുള്ള വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ആലത്തൂരില്‍നിന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള രമ്യയുടെ യാത്രയെ കുറിച്ചാണ് വീഡിയോ പറയുന്നത്.

സന്നദ്ധപ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്കും തുടര്‍ന്ന് പാര്‍ലമെന്റിലേക്കുമുള്ള രമ്യയുടെ യാത്രയെക്കുറിച്ചാണ് വീഡിയോ. ദിവസവേതനക്കാരിയായ അമ്മയുടെ മകളായ രമ്യ, പ്രാദേശിക സന്നദ്ധ സംഘടനയില്‍ 600 രൂപ മാസശമ്പളത്തിന് ജോലി ചെയ്തതിനെക്കുറിച്ചു പറഞ്ഞു തുടങ്ങുന്ന വീഡിയോ 2011 ല്‍ ടാലന്റ് സെര്‍ച്ചിലൂടെ രാഹുല്‍ ഗാന്ധി രമ്യയെ കണ്ടെത്തിയ കാര്യവും തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് ഉയര്‍ന്ന കാര്യവും പരാമര്‍ശിക്കുന്നു.
കേരളത്തില്‍നിന്നുള്ള ഏകവനിതാ എം.പിയാണ് രമ്യ എന്നതില്‍ അഭിമാനിക്കുന്നു വെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

 

Latest News