റിയാദ് - അഫീഫ്, ദലം റോഡില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഇരുപതു പേര്‍ക്ക് പരിക്കേറ്റു. ഉംറ നിര്‍വഹിക്കുന്നതിന് മക്കയിലേക്ക് പോവുകയായിരുന്ന വിവിധ രാജ്യക്കാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം. പരിക്കേറ്റവരെ അഫീഫ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജിദ്ദയിലുണ്ടായ മറ്റൊരു അപകടത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ദഹ്ബാന്‍ പാലത്തിന് വടക്ക് കാര്‍ മറിഞ്ഞാണ് അപകടം. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി പരിക്കേറ്റവരെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് നീക്കി.