സ്വഛ് ഭാരത് ടോയ്‌ലറ്റില്‍ ഗാന്ധിജിയുടെ ചിത്രം 

ലഖ്‌നൗ-സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ നിര്‍മ്മിച്ച ശൗചാലയത്തില്‍ മഹാത്മാ ഗാന്ധിയുടേയും അശോക സ്തംഭത്തിന്റേയും  ചിത്രങ്ങള്‍ പതിച്ചത് വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറിലാണ് സംഭവം. ഗ്രാമവാസികള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സംഭവം വിവാദമായത്. ഒരാഴ്ച മുന്‍പാണ് ഗാന്ധിയുടേയും അശോക സ്തംഭത്തിന്റേയും ചിത്രങ്ങള്‍ പതിച്ച ടൈലുകള്‍ ശൗചാലയത്തില്‍ പാകിയത്. സ്വച്ഛ് ഭാരത് പദ്ധതിയില്‍ പെടുത്തി ദിബൈ തെഹ്‌സിലെ ഇച്ചാവാരി ഗ്രാമത്തില്‍ 508 ശൗചാലയങ്ങളായിരുന്നു പണിതിരുന്നത്. ഇതില്‍ 13 എണ്ണത്തിലാണ് ഗാന്ധിയുടേയും അശോക സ്തംഭത്തിന്റേയും ചിത്രങ്ങള്‍ ഉള്ള ടൈലുകള്‍ പതിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്വച്ഛ് ഭാരതിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തി രാജ് ഓഫീസര്‍ അമര്‍ജീത് സിങ്ങ് പറഞ്ഞു. മുന്‍ മോഡി സര്‍ക്കാരിന്റെ  സ്വപ്ന പദ്ധതിയായണ് സ്വച്ഛ് ഭാരത് അവതരിപ്പിച്ചത്. പ്രധാനമന്ത്രി ചൂലെടുത്ത് നേരിട്ടിറങ്ങിയായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. 

Latest News