Sorry, you need to enable JavaScript to visit this website.

50 പൗണ്ടിന്റെ നോട്ടില്‍ മൃഗക്കൊഴുപ്പ്,  ഹിന്ദു സംഘടനകള്‍ക്ക് പ്രതിഷേധം 

ലണ്ടന്‍- അമ്പത് പൗണ്ടിന്റെ പുതിയ നോട്ടടിക്കാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദുസംഘടനകള്‍. നോട്ടില്‍ മൃഗകൊഴുപ്പ് പുരട്ടുന്നെന്നാരോപിച്ചാണ് ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം രംഗത്തെതിയിരിക്കുന്നത്. 2016 ല്‍ ഇത്തരത്തില്‍ നോട്ടടിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും മൃഗകൊഴുപ്പുള്ള 20 പൗണ്ടിന്റെ നോട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കി.
അനിമല്‍ ബൈപ്രൊഡക്ടായ ടാലോ കലര്‍ത്തിയാണ് ഇത്തരം നോട്ടുകള്‍ അടിക്കുന്നത്. ടെന്‍ഡറുമായി ഈ നോട്ട് അടിക്കുന്നതിനുള്ള കോണ്‍ട്രാക്ട് ഒപ്പ് വയ്ക്കുന്നതിന് മുമ്പ് ബാങ്ക് ശ്രദ്ധാപൂുര്‍വമുള്ള പരിഗണന നടത്തിയിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. 50, 5, 10 പൗണ്ട് നോട്ടുകളുടെ പ്രദാനം ചെയ്യുന്നതിനായുള്ള എട്ട് വര്‍ഷത്തെ കോണ്‍ട്രാക്ട് ബാങ്ക് നോട്ട് പ്രിന്ററായ ഡി ലാ റ്യൂ ഓസ്‌ട്രേലിയയിലെ സിസിഎല്‍ സെക്യൂറിനൊപ്പം നേടിയെന്നാണ് റിപ്പോര്‍ട്ട്. പുതിയ പ്ലാസ്റ്റിക് അഞ്ച് പൗണ്ട് നോട്ടില്‍ ഇത്തരത്തില്‍ മൃഗക്കൊഴുപ്പ് കലര്‍ത്തുന്നുവെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്ന് 2016ല്‍ വന്‍ പ്രതിഷേധമായിരുന്നു പൊട്ടിപ്പുറപ്പെട്ടിരുന്നത്.
മൃഗക്കൊഴുപ്പടങ്ങിയ ടാലോയ്ക്ക് പകരമായി പാം ഓയില്‍ ആല്‍ട്ടര്‍നേറ്റീവ് ഉപയോഗിക്കുന്നത് നോട്ടടിക്കുന്നത് വളരെ ചെലവേറിയതാക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ന്യായീകരിക്കുന്നത്. മൃഗക്കൊഴുപ്പുപയോഗിച്ച് നോട്ടടിക്കുന്നതിനെക്കുറിച്ച് പൊതുജനത്തിന്റെ അഭിപ്രായമറിയുന്നതിനായി 2017ല്‍ ബാങ്ക് ദിവസം 1500 പൗണ്ടിലധികം ചെലവഴിച്ച് ഒരു പബ്ലിക്ക് കണ്‍സള്‍ട്ടേഷന്‍ നടത്തിയിരുന്നു. പുതിയ 50 പൗണ്ട് നോട്ടിന്റെ ഡിസൈനുള്ള നിര്‍ദേശങ്ങള്‍ ക്ഷണിച്ചപ്പോള്‍ അതിനുള്ള പ്രതികരണമായി തങ്ങള്‍ക്ക് 2,30,0
പുതിയ അഞ്ച് പൗണ്ട് നോട്ടില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ബ്രിട്ടനിലെ ഹിന്ദുക്ഷേത്രങ്ങളില്‍ 2016 ഡിസംബറില്‍ പ്രസ്തുത നോട്ട് നിരോധിച്ചിരുന്നു. ഇതിന് പുറമ വെജിറ്റേറിയന്‍ ഹോട്ടലുകളിലും ഇവ എടുക്കാന്‍ ഉടമകള്‍ വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മൃഗക്കൊഴുപ്പുണ്ടെന്ന് അറിയാതെയാണ് 2016 സെപ്റ്റംബര്‍ മുതല്‍ മിക്കവരും ഈ നോട്ട് കൈകാര്യം ചെയ്തിരുന്നതെന്ന ആരോപണവും ശക്തമായിരുന്നു. അന്ന് യുകെയിലെ നാല് ക്ഷേത്രങ്ങളില്‍ പുതിയ അഞ്ച് പൗണ്ട് നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ അല്‍ഡെന്‍ഹാമിലുള്ള ഭക്തിവേദാന്ത മാനര്‍ അടക്കമുള്ള ക്ഷേത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ കേംബ്രിഡ്ജിലെ റെയിന്‍ബോ കഫേ അടക്കമുള്ള നിരവധി വെജിറ്റേറിയന്‍ കഫേകളിലും ഈ നോട്ടിന് അന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Latest News