കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചു

കോട്ടയം- മെഡിക്കല്‍ കോളജില്‍ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്. ഉച്ചയ്ക്ക് 2.10 ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജേക്കബിനെ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ലെന്നാണ് ആക്ഷേപം. തുടര്‍ന്ന് രണ്ടു സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും അവരും കയ്യൊഴിഞ്ഞുവെന്ന് പറയുന്നു.

നാലു മണിയോടെ വീണ്ടും മെഡിക്കാല്‍ കോളജില്‍ എത്തിച്ചെങ്കിലും പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. ആംബുലന്‍സില്‍ കിടന്നാണ് ജേക്കബ് മരിച്ചത്. മരണം സ്ഥരീകരിക്കുന്നതിനു പോലും ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

 

Latest News