കാര്‍ ഇടിച്ചു കയറി; ഈദ് നമസ്‌കരിച്ച 17 പേര്‍ക്ക് പരിക്ക്

ഫയല്‍ ചിത്രം

ന്യൂദല്‍ഹി- തലസ്ഥാനത്ത് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുന്നവര്‍ക്കിടയിലേക്ക് അതിവേഗത്തില്‍ വന്ന കാര്‍ ഇടിച്ചു കയറിയതിനെ തുടര്‍ന്ന് 17 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ദല്‍ഹിയില്‍ ഖുറേജി പ്രദേശത്തെ പള്ളിക്കു പുറത്താണ് സംഭവം.

കാര്‍ ഡ്രൈവറെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ചെയ്യുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മേഘ്‌ന യാദവ് പറഞ്ഞു. 17 പേരെയാണ് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഈദ് ദിനത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. പ്രദേശത്ത് ജനങ്ങള്‍ പ്രതിഷേധത്തിലാണ്.

 

 

Latest News