Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രജനീകാന്ത് സ്റ്റിക്കര്‍ കൊലക്കേസിന് തുമ്പുണ്ടാക്കി; പിടിയിലായത് രജനി ആരാധകന്‍

നെല്ലൂര്‍- ഓട്ടോറിക്ഷയില്‍ പതിച്ച സൂപ്പര്‍ സ്റ്റാര്‍ രജനീ കാന്തിന്റെ സ്റ്റിക്കര്‍ കൊലക്കേസ് തെളിയിക്കാനുും പ്രതിയെ പിടികൂടാനും സഹായകമായി. ആന്ധ്രയിലെ നെല്ലൂര്‍ പോലീസിനെയാണ് കൊലക്കേസിന് തുമ്പാണ്ടാക്കാന്‍  രജനീകാന്തിന്റെ സ്റ്റിക്കര്‍ തുണച്ചത്.
45 കാരിയെ കൊലപ്പെടുത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെയാണ് തിരച്ചിലിനൊടുവില്‍ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതി 22 വയസ്സുകാരന്റെ വിളിപ്പേരും രജനീകാന്ത് തന്നെ. രാമസ്വാമി എന്ന വെമാസാനി എന്ന രജനീകാന്താണ് പിടിയിലായത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് നെല്ലൂരിലെ ബോണ്ടിലി നിര്‍മലാ ഭായ് എന്ന 45 കാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട് ചുട്ടെരിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമാണെന്ന് വരുത്തിതീര്‍ക്കാനാണ് പ്രതി ശ്രമിച്ചതെങ്കിലും സംഭവം കൊലപാതകമാണെന്ന് പോലീസിന് പ്രാഥമിക പരിശോധനയില്‍ തന്നെ മനസ്സിലായിരുന്നു.
സ്വകാര്യ സ്‌കൂളിലെ ജീവനക്കാരിയായ നിര്‍മലാ ഭായ് ഭര്‍ത്താവിന്റെ മരണശേഷം നെല്ലൂരിലെ രാമലിംഗപുരത്തെ വീട്ടില്‍ തനിച്ചായിരുന്നു താമസം. മകന്‍ ബംഗളൂരുവില്‍ ജോലി ചെയ്യുന്നു. മകള്‍ തിരുപ്പതിയിലെ കോളേജ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നു. ഇതെല്ലാം അറിയാവുന്ന ഒരാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ്  ഉറപ്പിച്ചിരുന്നെങ്കിലും പ്രതിയിയെ കുറിച്ച് സൂചനകളൊന്നും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിരുന്നില്ല. പിന്നീട് നിര്‍ണായകമായത് സി.സി.സി.ടി.വി. ദൃശ്യങ്ങളായിരുന്നു.  
കൊല നടന്ന ദിവസം നിര്‍മലാ ഭായിയുടെ വീടിന് സമീപത്ത് ഒരു ഓട്ടോറിക്ഷ വന്നതും അല്‍പസമയത്തിനുശേഷം തിരിച്ചുപോയതുമാണ് സി.സി.ടി.വി.യിലുണ്ടായിരുന്നത്. എന്നാല്‍ ഓട്ടോ െ്രെഡവറുടെ മുഖമോ വാഹനത്തിന്റെ നമ്പറോ വ്യക്തമായിരുന്നില്ല. ഇതിനിടെയാണ് ഓട്ടോറിക്ഷക്ക് പിന്നില്‍ പതിച്ച സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ വലിയ ഫ്‌ളെക്‌സി ചിത്രം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഈ ഓട്ടോറിക്ഷ കണ്ടെത്താനായി പോലീസിന്റെ ശ്രമം.
നെല്ലൂരിലെയും പരിസരപ്രദേശങ്ങളിലെയും ഏകദേശം പതിനായിരത്തിലേറെ ഓട്ടോകളാണ് പോലീസ് സംഘം പരിശോധിച്ചത്. ഒടുവില്‍ കഴിഞ്ഞദിവസം മുഥുകൂറിലെ അപ്പോളോ ജംഗ്ഷനില്‍നിന്ന് രജനീകാന്ത് സ്റ്റിക്കര്‍ ഒട്ടിച്ച ഓട്ടോറിക്ഷ പോലീസ് കണ്ടെത്തി. ഓട്ടോറിക്ഷ െ്രെഡവറെ കൈയോടെ പിടികൂടുകയും ചെയ്തു.
പ്രാഥമിക ചോദ്യംചെയ്യലില്‍തന്നെ പ്രതി കുറ്റം സമ്മതിച്ചു. നിര്‍മലാ ഭായിയുടെ വീട്ടില്‍നിന്ന് സ്വര്‍ണമാലയും വളകളും 2000 രൂപയും മോഷ്ടിച്ചതായും പ്രതി വെളിപ്പെടുത്തി.
ഓട്ടോയില്‍ രജനീകാന്ത് സ്റ്റിക്കര്‍ പതിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായതെന്ന് പോലീസ് പറഞ്ഞു. നെല്ലൂര്‍ സിറ്റി ഡി.എസ്.പി. എന്‍.ബി.എം. മുരളീകൃഷ്ണ, ബാലാജി നഗര്‍ സി.ഐ, എസ്.ഐ. എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. ഇവര്‍ക്ക് ജില്ലാ പോലീസ് സൂപ്രണ്ട് ഐശ്വര്യ റസ്‌തോഗി പാരിതോഷികം നല്‍കി.

 

Latest News