ഖാര്‍ത്തൂം- സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ പ്രക്ഷോഭകരുടെ ക്യാമ്പില്‍ സുരക്ഷാ സൈനികര്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് 30 പേര്‍ കൊല്ലപ്പെട്ടു. ഏപ്രിലില്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബശീറിനെ പുറത്താക്കിയ ശേഷം ആദ്യമായാണ് സംഘര്‍ഷം ഇത്രയും രൂക്ഷമായത്.
പ്രതിരോധ മന്ത്രാലയത്തിനു സമീപം പ്രതിഷേധക്കാര്‍ തമ്പടിച്ചിരുന്ന സ്ഥലത്തുനിന്ന് മുഴുവനാളുകേളയും മാറ്റിയിട്ടുണ്ട്. കൂട്ടക്കൊല നടത്തിയാണ് ഭരണത്തിലുള്ള സൈനിക കൗണ്‍സില്‍ സമര ക്യാമ്പ് തകര്‍ത്തതെന്ന്് മുഖ്യ പ്രതിപക്ഷ ഗ്രൂപ്പ് ആരോപിച്ചു. ക്യാമ്പ് തകര്‍ത്തതല്ലെന്നും സമീപ പ്രദേശങ്ങളില്‍ അരാജകത്വം സൃഷ്ടിച്ചവരെയാണ് നീക്കിയതെന്നും സൈനിക കൗണ്‍സില്‍ അവകാശപ്പെട്ടു.
സിവിലിയന്‍ ഭരണം ആവശ്യപ്പെട്ടാണ് ഉമര്‍ ബശീറിനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം സുഡാനില്‍ പ്രതിപക്ഷ പ്രക്ഷോഭം തുടരുന്നത്.