തിരുവനന്തപുരം- സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിക്ക് പോക്‌സോ കോടതിയുടെ വിമര്‍ശനം. നിയമസാധുത പരിഗണിക്കാതെ അനാവശ്യഹരജികള്‍ നല്‍കി കോടതിയുടെ സമയം പാഴാക്കരുതെന്നാണ് പോക്‌സോ കോടതിയുടെ വിമര്‍ശം.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ന്‌പോഴായുവതിയുടെ ഹരജിയില്‍ ഉന്നയിക്കുന്ന വിഷയം കോടതിയുടെ പരിഗണനയില്‍ വരുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പെണ്‍കുട്ടിയുടെ ഹരജിയില്‍ കോടതി ഉച്ചയ്ക്ക് ശേഷം വിധി പറയും.
പോലീസ് കേസന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് പെണ്‍കുട്ടി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്.






