13 പേരുമായി വ്യോമസേനാ വിമാനം കാണാതായി 

മെന്‍ചുക- അരുണാചല്‍ പ്രദേശില്‍ തിങ്കളാഴ്ച ഉച്ചയോടെ വ്യോമസേനയുടെ വിമാനം കാണാതായതായി റിപ്പോര്‍ട്ട്. ആന്റനോവ് ആന്‍ 32 (എ.എന്‍32) എന്ന വിമാനമാണ് കാണാതായിരിക്കുന്നത്. അസമിലെ ജോര്‍ഹതില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മചുകയിലേക്കായിരുന്നു വിമാനം പോയത്. ജോര്‍ഹതില്‍ നിന്നും 12.25ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്നും ഒരുമണിക്കായിരുന്നു അവസാനത്തെ സന്ദേശം ലഭിച്ചത്.
വിമാനത്തില്‍ എട്ട് വ്യോമസേന അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേരായിരുന്നു ഉണ്ടായിരുന്നത്. വിമാനം കണ്ടെത്തുന്നതിന് സുഖോയ്30, സി30 എന്നീ വിമാനങ്ങളുപയോഗിച്ച് തെരച്ചില്‍ ആരംഭിച്ചു. എയര്‍മാര്‍ഷല്‍ രാകേഷ് സിങ്ങുമായി സംസാരിച്ചതായും സ്ഥിതിഗതികള്‍ വിലയിരുത്തിയതായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.

Latest News