രാഹുലിനെ തോല്‍പിച്ച് താരമായ സ്മൃതി ഇറാനി ചുമതലയേറ്റു

ന്യൂദല്‍ഹി- വനിതാ ശിശു വികസന മന്ത്രിയായി സ്മൃതി ഇറാനി ചുമതലയേറ്റു.
മന്ത്രാലയത്തിലെത്തിയ അവരെ സഹമന്ത്രി ദേബശ്രീ ചൗധരിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ചുമതലയേറ്റ ഉടന്‍ സ്മൃതി ഇറാനി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

അമേത്തിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തോല്‍പിച്ച് എം.പിയായ സ്മൃതി ഇറാനി ഒന്നാം മോഡി ഭരണത്തില്‍ ടെക്‌സ്റ്റെയില്‍സ് വകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്.

വനിതാ ക്ഷേമ മന്ത്രാലയത്തിലെ പ്രധാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് അവര്‍ കഴിഞ്ഞ ദിവസം മുന്‍ മന്ത്രി മേനകാ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു.  ഉത്തര്‍പ്രദേശിലെ അമേത്തിയല്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതിയെ വന്‍ഘാതകിയായാണ് സമൂഹ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

 

Latest News