രാഷ്ട്രീയ നേതാക്കളെ പരാമര്‍ശിച്ചുള്ള കോമഡി വൈറലായി; കളിപ്പാട്ട വാണിഭക്കാരനെ അറസ്റ്റ് ചെയ്തു- Video

സൂറത്ത്- ട്രെയ്‌നുകളില്‍ കളിപ്പാട്ടങ്ങള്‍ വില്‍പ്പന നടത്തുന്നതിനിടെ തമാശ രൂപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പരാമര്‍ശിച്ച് കോമഡി അവതരിപ്പിച്ച വാണിഭക്കാരനെ സൂറത്തില്‍ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. അവധേഷ് ദുബെ എന്ന യുവാവിനെയാണ് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സൂറത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അവധേഷിന്റെ കോമഡി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. റെയില്‍വെ നിയമപ്രകാരം വിവിധ വകുപ്പുകള്‍ ചുമത്ത് ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുമുണ്ട്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ദുബെയെ ഇപ്പോള്‍ 10 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 3500 രൂപ പിഴ അടക്കാനും കോടതി ദുബെയോണ് ഉത്തരവിട്ടിട്ടുണ്ട്.

Latest News