Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബാലഭാസ്‌കറിന്റെ മരണം: ദുരൂഹത വർധിക്കുന്നു

തിരുവനന്തപുരം- വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ വർധിപ്പിച്ചു വെളിപ്പെടുത്തലുകൾ തുടരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണെന്ന ആദ്യമൊഴിയിൽ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഉറച്ചു നിന്ന് വീണ്ടും രംഗത്തെത്തി. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും പ്രോഗ്രാം കോഓഡിനേറ്റർമാരുമായ വിഷ്ണുവും പ്രകാശ് തമ്പിയും സ്വർണക്കടത്തു കേസിൽ പിടിയിലായതോടെ ഉണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് ലക്ഷ്മി ബാലഭാസ്‌കർ അപകടമുണ്ടായപ്പോൾ വാഹനം ഓടിച്ചത് അർജുൻ തന്നെയാണെന്ന് പ്രതികരിച്ചത്. അപകടമുണ്ടായിരുന്ന വേളയിൽ വാഹനം ഓടിച്ചിരുന്നത് അർജുനാണ്. തന്നോട് പറഞ്ഞാണ് അവർ പുറത്ത് ചായയോ ജ്യൂസോ കുടിക്കാനും മറ്റും പുറത്തിറങ്ങിയത്. വാഹനത്തിന് പിന്നിലേക്ക് കയറിയപ്പോഴും ബാലഭാസ്‌കർ തന്നോട് എന്തെങ്കിലും വേണോ എന്നു ചോദിച്ചിരുന്നതായും ലക്ഷ്മി പറയുന്നു. എന്നാൽ, അപകടമുണ്ടായ വേളയിൽ നടന്ന കാര്യങ്ങൾ ഓർക്കുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. അതേ സമയം അർജുൻ നൽകിയ മൊഴി പ്രകാരം വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നു. ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച ആ രോപണങ്ങളിലെ സത്യാവസ്ഥ പുറത്തു വരണമെന്ന് ലക്ഷ്മി പ്രതികരിച്ചു. സ്വർണക്കടത്ത് കേസിൽ പിടിയിലായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും ഇടപാടുകളെ കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ല. ബാലഭാസ്‌കറിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റിട്ടതു കൊച്ചിയിലെ ഏജൻസിയാണ്. വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്‌കറിന്റെ മാനേജർമാർ ആയിരുന്നില്ല. പ്രോഗ്രാം കോ ഓഡിനേറ്റർമാരായിരുന്നു. അപകടത്തിൽ പെട്ട് ആശുപത്രിയിലും വീട്ടിലും കഴിയുന്ന വേളയിലും ഇവർ എത്തിയിരുന്നു. കുടുംബത്തോടൊപ്പമാണ് എത്തിയതെന്നും ലക്ഷ്മി പറയുന്നു.  
ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ കാറപകടം നടന്നതിന് തൊട്ടു പിന്നാലെ സംഭവസ്ഥലത്തു നിന്നും രണ്ട് യുവാക്കൾ പോകുന്നതു കണ്ടു എന്ന് വെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബി ജോർജ് ഇപ്പോൾ ആശങ്കയിലാണ്. പല തരം ഭീഷണികൾ തനിക്ക് നേരിടേണ്ടി വരുന്നുണ്ടെന്നാണ് സോബി പറയുന്നത്. സോജന്റെ മൊഴി ക്രൈം ബ്രാഞ്ച് രണ്ട് ദിവസത്തിനകം രേഖപ്പെടുത്തും. അതേസമയം സ്വർണക്കടത്ത് കേസ് പ്രതിയായ പ്രകാശ് തമ്പിയുടെ മൊഴി ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്നത് വൈകുമെന്നാണ് വിവരം. ക്രൈം ബ്രാഞ്ചിന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പ്രകാശ് തമ്പിയെ കസ്റ്റഡിയിൽ വാങ്ങാനാകൂ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡി.ആർ.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രകാശ് ജയിലിൽ കഴിയുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടി പ്രതികളായ കേസിൽ സി.ബി.ഐയും ഇടപെട്ടിട്ടുണ്ട്. സി.ബി.ഐ പ്രകാശിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കിൽ സി.ബി.ഐ ചോദ്യം ചെയ്ത ശേഷമേ ക്രൈം ബ്രാഞ്ചിന് പ്രകാശ് തമ്പിയെ വിട്ടുനൽകൂ. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ടിന് ശേഷമായിരിക്കും പ്രകാശ് തമ്പിയുടെ മൊഴിയെടുക്കുക. 


 

Latest News