ബോറിസ് ജോണ്‍സന്‍ അടുത്ത ബ്രിട്ടീഷ്  പ്രധാനമന്ത്രി -ട്രംപ് 

ലണ്ടന്‍- ബ്രിട്ടന്‍ പ്രധാനമന്ത്രിയായി മുന്‍ ലണ്ടന്‍ മേയറും പ്രമുഖ ബ്രെക്‌സിറ്റ് നേതാവുമായ ബോറിസ് ജോണ്‍സനാണെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 
തെരേസയുടെ ശത്രുക്ഷത്തെ നേതാവിനെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ പ്രസ്താവന അസ്വസ്ഥതകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ട്രംപിന്റെ യുകെ സന്ദര്‍ശനത്തിനെതിരെ യുകെയിലെ വിവിധ ഭാഗങ്ങളില്‍ കടുത്ത പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെയാണ് ട്രംപ് , ബോറിസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്. ഇത് ബോറിസിന് ജനപിന്തുണ കുറയുന്നതിന് കാരണമാകുമോ എന്നും ഒരു വിഭാഗം ഭയപ്പെടുന്നു. പ്രധാനമന്ത്രിയുടെ ജോലി വളരെ നന്നായി നിര്‍വഹിക്കാന്‍ നിലവില്‍ ഏറ്റവും മിടുക്കന്‍ ബോറിസാണെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. യുകെ സന്ദര്‍ശനത്തിനിടയില്‍ ട്രംപ് ബോറിസിനെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുഎസിനോടും തന്നോടും വളരെ പോസിറ്റീവ് ഭാവം പുലര്‍ത്തുന്ന ടോറി നേതാവാണ് ബോറിസെന്നും അതിനാല്‍ ഇനി നമ്പര്‍ പത്തിലെത്തേണ്ടത് ബോറിസാണെന്നും ട്രംപ് ആവര്‍ത്തിക്കുന്നു. 

Latest News