ബഗ്ദാദിയുടെ വീട് കാണിച്ചിട്ടും പിടികൂടിയില്ലെന്ന് ജയിലിലുള്ള ഐ.എസ് വനിത

ലണ്ടന്‍- ഭീകരസംഘടനയായ ഐ.എസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ഒളിത്താവളത്തെ കുറിച്ച് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എക്ക് വിവരം നല്‍കിയിരുന്നുവെന്ന് ഐ.എസ് ഭീകരനായിരുന്ന  അബു സയ്യാഫിന്റെ വിധവ നസ്രീന്‍ അസദ് ഇബ്രാഹിം വെളിപ്പെടുത്തി.

ബ്രിട്ടീഷ് ദിനപത്രമായ ഗാര്‍ഡിയനാണ് ഇറാഖിലെ ഇര്‍ബില്‍ ജയിലില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന നസ്രീന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്. യു.എസ് വനിത കയ്‌ല മുവല്ലറെ തന്റെ വസതിയില്‍ ബന്ദിയാക്കുന്നതിന് താന്‍ സഹായമൊന്നും നല്‍കിയിട്ടില്ലെന്നും നസ്രീന്‍ അവകാശപ്പെട്ടു. ബഗ്ദാദി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറയുന്ന കയ്‌ലയേയും ബന്ദികളായ മറ്റു യുവതികളേയും വീട്ടില്‍ താമസിപ്പിക്കുന്നതിന് സഹായിച്ചുവെന്നാണ് നസ്രീന്‍ നേരിട്ട ആരോപണം.
 
ബഗ്ദാദി താമസിക്കുന്ന വീടുകളെ കുറിച്ച് സി.ഐ.എക്ക് വിവരം നല്‍കിയെങ്കിലും അവിടെ അവര്‍ ബോംബിട്ടില്ലെന്ന് നസ്രീന്‍ പറയുന്നു.

 

 

Latest News