പത്തു വയസ്സുകാരൻ പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങി മരിച്ചു

കോട്ടയം- പന്തുകളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങി പത്തു വയസ്സുകാരൻ മരിച്ചു. കൈപ്പുഴ മുട്ട് ചീപ്പുങ്കൽ പുത്തൻപറമ്പിൽ പൊന്നപ്പൻ മകൻ വൈശാഖ് (10) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം വീടിന് സമീപം പന്ത് പ്ലാസ്റ്റിക് കയറിൽ കെട്ടിയിട്ട ശേഷം തനിയെ കളിക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങി. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മാതാവ്: സുവർണകുമാരി. സഹോദരൻ: വൈഷ്ണവ്.
 

Latest News