കുമാരസ്വാമി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തരുത്; യെദ്യൂരപ്പക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം

ബംഗളൂരു - കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കി അധികാരം പിടിക്കാനുള്ള ബി.എസ് യദ്യൂരപ്പയുടെ നീക്കത്തിനു തിരിച്ചടി. കോണ്‍ഗ്രസ്-ജെ.ഡി(എസ്) സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തരുതെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

യെദ്യൂരപ്പ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുമാരസ്വാമി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തരുതെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷമാണ് പാര്‍ട്ടി നേതൃത്വം ഇക്കാര്യം അറിയിച്ചത്.

കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ ബി.ജെ.പി പാളയത്തിലെത്തുന്നത് തടയാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് ആശ്വാസം പകരുന്നതാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
 

Latest News