മുംബൈ- ചട്ണിയുണ്ടാക്കാന് ടോയ്ലെറ്റിലെ പൈപ്പില്‍നിന്ന് വെള്ളമെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്.ഡി.എ) അന്വേഷണത്തിന് ഉത്തരവിട്ടു.
മുംബൈയിലെ ഒരു തട്ടുകടക്കാരന് ബോറിവലി റെയില്‍വേ സ്റ്റേഷനിലെ ടോയ്ലെറ്റില്‍നിന്ന് വെള്ളമെടുക്കുന്ന 45 സെക്കന്‍ഡ് വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇഡ്ഡലിയോടൊപ്പം നല്കുന്ന ചട്ണിയുണ്ടാക്കാനാണ് ഇഡ്ഡലി സ്റ്റാള്‍ നടത്തുന്ന ഇയാള്‍ ടോയ്ലെറ്റില് പോയി വെള്ളമെടുത്തത്. വിഡിയോ ചിത്രീകരിച്ചത് എപ്പോഴാണെന്ന് വ്യക്തമല്ല.
ഇത്തരം വെള്ളം ഉപയോഗിക്കരുതെന്നും മലിനജലമാകാന്‍ സാധ്യതയുണ്ടെന്നും എഫ്.ഡി.എ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. വിഡിയോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും മുംബൈ എഫ്.ഡി.ഐ ശാഖയിലെ ശൈലേഷ് ആധവ് പറഞ്ഞു. വിഡിയോ എവിടെ വെച്ചാണ് ഷൂട്ട് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






