Sorry, you need to enable JavaScript to visit this website.

ബൈജൂസ് ആപ്പിന്റെ വരുമാനം 1430 കോടിയായി

ബംഗളുരു- കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച 2019 സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസ് ലേണിങ് ആപ്പിന്റെ വരുമാനം 1,430 കോടി രൂപയായി. മുന്‍വര്‍ഷം 490 കോടി രൂപയായിരുന്നു വരുമാനം.

2019 ഏപ്രിലിലെ കണക്കുപ്രകാരം പ്രതിമാസ വരുമാനം 200 കോടി കടന്നതായി ബൈജൂസ് ആപ്പിന്റെ സ്റ്റാര്‍ട്ടപ്പ് യൂണിറ്റായ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് അവകാശപ്പെടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം വരുമാനം 3000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി പറയുന്നു. നിലവില്‍ 3.5 കോടി രജിസ്റ്റര്‍ ചെയ്ത വരിക്കാരാണുള്ളത്. ഇതില്‍ പണംകൊടുത്ത് ഉപയോഗിക്കുന്നവര്‍ 24 ലക്ഷം പേരാണ്. 2018 ജൂണിലെ കണക്കുപ്രകാരം പണംകൊടുത്ത് ഉപയോഗിക്കുന്നവര്‍ 12.6 ലക്ഷം പേരായിരുന്നു.

രാജ്യമാകെ വ്യാപിപ്പിക്കാനായതും പണംകൊടുത്ത് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധനയുണ്ടായതുമാണ് വരുമാനം വര്‍ധിപ്പിച്ചത്. വിവിധ ഭാഷകള്‍കൂടി ഉള്‍പ്പെടുത്തി രാജ്യത്തൊട്ടാകെ പ്രചാരത്തിലാക്കുകയാണ് അടുത്ത ലക്ഷ്യം.

ഏറ്റവും വലിയ 10 നഗരങ്ങള്‍ക്ക് പുറത്തുള്ളവരാണ് 60 ശതമാനം ഉപയോക്താക്കളും. അതുകൊണ്ടുതന്നെ പ്രാദേശിക ഭാഷയില്‍ പഠനത്തിനുള്ള അവസരം ലഭിക്കുമ്പോള്‍ ആപ്പിന് കൂടുതല്‍ സ്വീകാര്യതവരുമെന്നും ബൈജൂസ് ആപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് ബൈജു രവീന്ദ്രന്‍ പറഞ്ഞു.

 

Latest News