Sorry, you need to enable JavaScript to visit this website.

ഗള്‍ഫ് പ്രതിസന്ധിക്കു പരിഹാരമാകണമെങ്കില്‍ ഖത്തര്‍ യഥാര്‍ത്ഥ പാതയിലേക്ക് തിരിച്ചുവരണം: സൗദി 

മക്ക - ഖത്തര്‍ യഥാര്‍ത്ഥ പാതയിലേക്ക് മടങ്ങിയാലേ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമാകൂവെന്ന് സൗദി അറേബ്യ. സൗദി ആക്ടിങ് വിദേശകാര്യ മന്ത്രി ഇബ്രാഹീം അല്‍ അസ്സാഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗള്‍ഫ്, അറബ് ഉച്ചകോടിക്കായി ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ആല്‍ഥാനി മക്കയിലെത്തിയിരുന്നു. ഇത് ഗള്‍ഫ് പ്രതിസന്ധിയില്‍ അയവുണ്ടാക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഉച്ചകോടിയിലേക്ക് ഖത്തറിനെ സൗദി രാജാവ് നേരിട്ടാണു ക്ഷണിച്ചത്. എന്നാല്‍, ഈ ക്ഷണം ഖത്തറിനോടുള്ള നിലപാട് മാറ്റമല്ലെന്നാണ് സൗദി മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്.

ഖത്തര്‍ ഇതിനു മുന്‍പും ഗള്‍ഫ് ഉച്ചകോടികളില്‍ പങ്കെടുത്തിട്ടുണ്ട്. അതിനാല്‍, ഇതൊരു പുതുമയുള്ള കാര്യമല്ല. ഉപരോധ രാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രതിസന്ധിക്കും പ്രശ്‌നങ്ങള്‍ക്കുമുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് മറ്റു രാജ്യങ്ങളെപ്പോലെ സൗദിയും ശ്രമിക്കുന്നതെന്നും ഇബ്രാഹീം അല്‍ അസ്സാഫ് വ്യക്തമാക്കി.

Latest News