അമിത് ഷാ ആഭ്യന്തര മന്ത്രി, നിര്‍മലക്ക് ധനകാര്യം, മുരളീധരന്‍ വിദേശകാര്യ സഹമന്ത്രി

ന്യൂദല്‍ഹി- രണ്ടാം മോഡി മന്ത്രിസഭയില്‍ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കാണ് ആഭ്യന്തര വകുപ്പ്. രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയാകും. നിര്‍മലാ സീതാരാമനാണ് ധനകാര്യവും കോര്‍പറേറ്റ് കാര്യവും.
മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ വിദേശകാര്യ വിദേശകാര്യ വകുപ്പിന്റെ ചുമതലയേല്‍ക്കും. കേരളത്തില്‍നിന്നുള്ള വി. മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രിയാകും.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ആണവോര്‍ജം, പഴ്‌സനല്‍ വകുപ്പുകളാണുള്ളത്.
മറ്റു മന്ത്രിമാരും വകുപ്പുകളും
നിതിന്‍ ഗഡ്കരി: ഗതാഗതം, ഹൈവേ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍
പീയുഷ് ഗോയല്‍: റയില്‍വേ, വാണിജ്യം, വ്യവസായം
രാംവിലാസ് പസ്വാന്‍: ഭക്ഷ്യം, പൊതുവിതരണം
രവിശങ്കര്‍ പ്രസാദ്: നിയമം, ഐ.ടി ആന്റ് കമ്മ്യൂണിക്കേഷന്‍സ്
ഡോ. ഹര്‍ഷ് വര്‍ധന്‍: ആരോഗ്യം, സയന്‍സ് ആന്റ് ടെക്‌നോളജി
മുഖ്താര്‍ അബ്ബാസ് നഖ് വി: ന്യൂനപക്ഷ കാര്യം
പ്രഹ്‌ളാദ് ജോഷി: പാര്‍ലമെന്ററി കാര്യം, കല്‍ക്കരി, ഖനി
ധര്‍മേന്ദ്ര പ്രധാന്‍: പെട്രോളിയം, പ്രകൃതി വാതകം, സ്റ്റീല്‍
സദാനന്ദ ഗൗഡ: രാസവളം
രമേഷ് പോഖ്രിയല്‍ നിഷാങ്ക്: മാനവശേഷി വികസനം
പ്രകാശ് ജാവഡേക്കര്‍: വാര്‍ത്താ വിതരണ, പ്രക്ഷേപണം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം

 

 

 

Latest News