ആഹ്ലാദ പ്രകടനത്തിനിടെ ബംഗാളില്‍  ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പട്ടു

കൊല്‍ക്കത്ത- മോഡി സത്യപ്രതിജ്ഞ ആഘോഷിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ബംഗാളില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പട്ടു. പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ആഘോഷമായി ബിജെപി കൊടിയും നരേന്ദ്ര മോഡിയുടെ ചിത്രങ്ങള്‍ ആലേഖനം പോസ്റ്ററുകളുമായി പോകുന്ന പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തി. എന്നാല്‍, കൊലപാതകത്തില്‍ പങ്കില്ലെന്ന് തൃണമൂല്‍ നേതൃത്വം വിശദീകരിച്ചു. പ്രതികളെ തിരിച്ചറിയാന്‍ നടപടി സ്വീകരിച്ചെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ബിജെപി നേതൃത്വം രാഷ്ട്രീയ നിറം നല്‍കുകയാണെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ബിജെപി തോല്‍പ്പിച്ചതാണ് ആക്രമണ കാരണമെന്ന് ബിജെപി നേതാക്കളും ആരോപിച്ചു. ബര്‍ദ്വാനില്‍ 2439 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത്.

Latest News