മോഡി അധികാരമേല്‍ക്കുമ്പോള്‍  ബി.ജെ.പി സൈറ്റില്‍ ബീഫ് കച്ചവടം 

ന്യൂദല്‍ഹി- ദല്‍ഹിയിലെ ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. വെബ്‌സൈറ്റിന്റെ നിരവധി പേജുകളില്‍ ഹാക്കര്‍മാര്‍ ബീഫ് വിഭവങ്ങളുടെ പാചകവിധികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെബ്‌സൈറ്റിന്റെ ഹോംപേജിലെ നാവിഗേഷന്‍ ബാറില്‍ 'ബിജെപി' എന്ന് ഉണ്ടായിരുന്നയിടങ്ങളിലെല്ലാം 'ബീഫ്' എന്ന് ചേര്‍ത്തു. 'എബൗട്ട് ബിജെപി' എന്നത് 'എബൗട്ട് ബീഫ്' എന്നാക്കി മാറ്റി, ' ബിജെപി ഹിസ്റ്ററി' എന്നത് 'ബീഫ് ഹിസ്റ്ററി' എന്നാക്കിമാറ്റി. എന്നാല്‍ ഹോം പേജിലെ മറ്റ് ഉള്ളടക്കങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല.മോഡിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എമന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രപതിഭവനില്‍ നടക്കുന്നതിനിടെയാണ് ഹാക്കിങ് നടന്നത്.

Latest News