രാഹുല്‍ ഗാന്ധി ശരത് പവാറിന്റെ വീട്ടില്‍

ന്യൂദല്‍ഹി- കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രതിസന്ധി തുടരുന്നതിനിടെ പദവി ഒഴിയാന്‍ തീരുമാനിച്ച പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരത് പവാറിന്റെ വീട്ടിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. എന്തായിരുന്നു ചര്‍ച്ചാ വിഷയമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ദിവസങ്ങളായി കോണ്‍ഗ്രസിന്റെ പല ഉന്നത നേതാക്കളെയും കാണാന്‍ കൂട്ടാക്കാതിരുന്ന രാഹുല്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് പവാറിന്റെ വീട്ടിലെത്തിയത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ കോണ്‍ഗ്രസ് വക്താക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം രാഹുലിനോട് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
 

Latest News