മറവി രോഗം ബാധിച്ച അമ്മയെ പീഡിപ്പിച്ച മകന്‍ അറസ്റ്റില്‍

കൊല്ലം- മറവിരോഗം ബാധിച്ച അമ്മയെ ലൈംഗികമായി പീഡിപ്പിച്ച മകന്‍ അറസ്റ്റില്‍. പിതാവ് നല്‍കിയ പരാതിയിലാണ് മകനെ പോലീസ് അറസ്റ്റ് ചെയ്തത്. 74 കാരിയായ അമ്മയെ 45 കാരനായ മകന്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു.
അഞ്ചാലുമൂട് പോലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാലു വര്‍ഷം മുമ്പ് വീട്ടമ്മയെ പീഡിപ്പിച്ച് സെപ്റ്റിക് ടാങ്കില്‍ താഴ്ത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

 

Latest News