Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റോബര്‍ട്ട് വദ്രയും ലണ്ടനിലേക്ക് 

ന്യൂദല്‍ഹി-വിദേശയാത്രയ്ക്ക് അനുമതി തേടി വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര. വന്‍കുടലില്‍ ട്യൂമറാണെന്നും ചികിത്സക്കായി ലണ്ടനിലേക്ക് പോകേണ്ടതുണ്ടെന്നും കാട്ടിയാണ് അനുമതി തേടിയിരിക്കുന്നത്.വിഷയത്തില്‍ തീരുമാനമെടുക്കുന്നത് കോടതി ജൂണ്‍ മൂന്നിലേക്ക് മാറ്റി.സി.ബി.ഐ പ്രത്യേക കോടതിയില്‍ വിദേശ യാത്രാനുമതി സംബന്ധിച്ച വിചാരണക്കിടെയാണ് വദ്ര ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിച്ചത്. പാസ്‌പോര്‍ട്ട് വിട്ടുതരണമെന്നും ഇതുവരെ അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും സഹകരിക്കാന്‍ അദ്ദേഹം ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും അഭിഭാഷകര്‍ അപേക്ഷയില്‍ വ്യക്തമാക്കി.
അതേസമയം കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വദ്രക്ക് നോട്ടീസ് നല്‍കിയിരുന്നു. അടുത്ത ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം. എന്നാല്‍ വദ്രയുടെ വാദം എതിര്‍ത്ത എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റിന്റെ അഭിഭാഷകന്‍, എന്തുകൊണ്ട് മെഡിക്കല്‍ രേഖകള്‍ നേരത്തെ ഹാജരാക്കിയില്ലെന്ന് ചോദിച്ചു.

Latest News