ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് അര്‍ജന്റീനയില്‍ പ്രക്ഷോഭം 

ബ്യൂണസ് അയേസ്-ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനയില്‍ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് ആളുകളാണ് അര്‍ജന്റീനയുടെ തലസ്ഥാനത്ത്  പ്രതിഷേധമറിയിച്ച് എത്തിയത്.
ഗര്‍ഭഛിദ്രം നിയമ വിധേയമാക്കുന്ന ബില്‍ കഴിഞ്ഞ വര്‍ഷം സെനറ്റ് തള്ളിയിരുന്നു അതിന് ശേഷം ബില്‍ ചൊവ്വാഴ്ച വീണ്ടും അവതരിപ്പിച്ചിരിന്നു. കഴിഞ്ഞവര്‍ഷം 14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നത് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ 31നെതിരെ 38 വോട്ടുകള്‍ക്കാണ് സെനറ്റ് തള്ളിയത്. ബില്‍ തള്ളിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഇപ്പോഴും ഉയരുന്നത്. അര്‍ജന്റീനയില്‍ ഓരോ വര്‍ഷവും നിയമവിരുദ്ധമായി 35,0000 ഗര്‍ഭഛിദ്രങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
ബലാത്സംഗം മൂലമുള്ള ഗര്‍ഭധാരണവും അമ്മയുടെ ജീവന് ഭീഷണിയുണ്ടെങ്കിലും മാത്രമേ നിലവില്‍ അര്‍ജന്റീനയില്‍ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി ലഭിക്കൂ. ബില്ലിനെ എതിര്‍ക്കുന്നവരും പിന്തുണക്കുന്നവരും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം പാര്‍ലമെന്റിന് പുറത്തും അകത്തും നടന്നിരുന്നു.

Latest News