Sorry, you need to enable JavaScript to visit this website.

വിനയം തൊട്ടറിഞ്ഞ ആദ്യ അനുസരണ പ്രതിജ്ഞ

അനുസരണ പ്രതിജ്ഞ സ്വീകരിച്ച കിരീടാവാകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ  മുഹമ്മദ് ബിൻ നായിഫ് രാജകുമാരന്റെ കൈ ചുംബിച്ച് ആദരവും ബഹുമാനവും പ്രകടിപ്പിക്കുന്നു. 

മക്ക - കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുള്ള അനുസരണ പ്രതിജ്ഞ തുടങ്ങി. മുൻ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്ന മുഹമ്മദ് ബിൻ നായിഫ് രാജകുമാരനാണ് മക്ക അൽസഫ കൊട്ടാരത്തിൽ പുതിയ കിരീടാവകാശിക്ക് ആദ്യമായി അനുസരണ പ്രതിജ്ഞ ചെയ്തത്. 
ഇന്ന് രാത്രി തറാവീഹ് നമസ്‌കാരത്തിനു ശേഷം രാജകുടുംബാംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും പൗരപ്രമുഖരും അടക്കമുള്ളവർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി അംഗീകരിച്ച് അനുസരണ പ്രതിജ്ഞ ചെയ്യും. അനുസരണ പ്രതിജ്ഞക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ആഹ്വാനം ചെയ്തു.
പ്രവിശ്യകളിൽ പ്രവിശ്യാ ഗവർണർമാരും സബ്ഗവർണർമാരും മർകസ് മേധാവികളുമാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പ്രതിനിധീകരിച്ച് അനുസരണ പ്രതിജ്ഞ സ്വീകരിക്കുക. അനുസരണ പ്രതിജ്ഞ ചെയ്യുന്നതിന് വരും ദിവസങ്ങളിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പിന്തുടർച്ചാവകാശ സമിതി രൂപീകരിച്ച ശേഷം ആദ്യമായാണ് ഒരു കിരീടാവകാശിയെ തെരഞ്ഞെടുക്കുന്നതിന് ഇത്രയും കൂടുതൽ അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നത്. 34 ൽ 31 അംഗങ്ങളുടെ പിന്തുണയാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ലഭിച്ചത്. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി തെരഞ്ഞെടുക്കുന്നതിനെ പിന്തുണക്കുന്ന കത്ത് മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ രാജാവിന് സമർപ്പിച്ചിരുന്നു.

 

വീഡിയോ കാണാം


 

Latest News