ജപ്പാനില്‍ ബസ് സ്റ്റോപ്പില്‍ കത്തിക്കുത്ത്; മൂന്ന് മരണം

ജപ്പാനിലെ കവാസാക്കിയില്‍ നടന്ന കൂട്ട കത്തിക്കുത്തിന് സാക്ഷിയായ വനിത അവിടെ പൂക്കളര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു.

കവാസാക്കി- ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോക്ക് സമീപം കവാസാക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ നടന്ന കത്തിക്കുത്തില്‍ aq¶് മരണം. 11 വയസ്സായ പെണ്‍കുട്ടിയും 39 വയസ്സുകാരനും അക്രമിയുമാണ് മരിച്ചത്. കുട്ടികള്‍ ബസ് കാത്തിരുന്ന വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ പതിയിരുന്ന് ആക്രമിച്ച പ്രതിയും കഴുത്തില്‍ കുത്തി ജീവനൊടുക്കി. 50 കാരനായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് മരിച്ചത്. പരിക്കേറ്റ 18 പേരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ജപ്പാനില്‍ ഇത്തരം അക്രമ സംഭവങ്ങള്‍ അപൂര്‍വമാണ്. ആക്രമണത്തിനു പിന്നിലെ ലക്ഷ്യം അറിവായിട്ടില്ല. ഇരു കൈകളിലും കരുതിയ കത്തി കൊണ്ട് തുരുതുരാ കുത്തുകയായിരുന്നു. അക്രമത്തിന് ഇരയായവരില്‍ 16 പേരും സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്.

ആറാം ക്ലാസില്‍ പഠിക്കുന്ന ഹനാകോ കുരിബയാഷി, വിദേശ മന്ത്രാലയ ഉദ്യോഗസ്ഥന്‍ സതോഷി ഒയാമ എന്നിവരാണ് മരിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രതിയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അക്രമത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ദുഃഖവും രോഷവും പ്രകടിപ്പിച്ചു.

 

Latest News