യുവതി കണ്ടെത്തിയ മാര്‍ഗം ഫലിച്ചു; സൈബര്‍ സിറ്റിയില്‍ ജോലി തിരിച്ചു കിട്ടി

ഗുരുഗ്രാം- പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതിക്ക് ഒടുവില്‍ ജോലി തിരികെ നല്‍കി. ഗുരുഗ്രാം സൈബര്‍ സിറ്റിയിലാണ് സിനിമാ സ്‌റ്റൈല്‍ സംഭവം. സെക്ടര്‍ 18ലെ സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയാണ് പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് മറ്റു ജീവനക്കാരേയും നാട്ടുകാരേയും മുള്‍മുനയിലാക്കയിത്.  ഓഫീസ് ടെറസില്‍ കയറിയ യുവതി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ യുവതി ഒട്ടും വഴങ്ങാതായി. ഒടുവില്‍ ജോലിയില്‍നിന്ന് പിരിച്ചുവിടില്ലെന്ന് കമ്പനി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഉറപ്പു നല്‍കിയതിനുശേഷമാണ് യുവതി ടെറസില്‍നിന്ന് താഴേക്കിറങ്ങിയത്.
അവര്‍ തിരികെ ജോലിയില്‍ പ്രവേശിച്ച ശേഷമാണ് ഓഫീസിലുള്ള ഉദ്യോഗസ്ഥര്‍ക്കും ശ്വാസം നേരെ വീണത്.

 

Latest News