രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി മൂന്നു നാലു മാസം കൂടി തുടരും

ന്യുദല്‍ഹി- തെരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയുമെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നിന്നതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രതിസന്ധിക്ക് താല്‍ക്കാലിക അയവ്. അടുത്ത മൂന്നു നാലു മാസത്തേക്കു കൂടി പദവിയില്‍ തുടരാമെന്ന് രാഹുല്‍ സമ്മതിച്ചതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപോര്‍ട്ട് ചെയ്യുന്നു. പകരക്കാരനെ കണ്ടെത്തുന്നതുവരെ രാഹുല്‍ പദവിയില്‍ തുടരാമെന്ന് സമ്മതിച്ചതായാണ് റിപോര്‍ട്ട്.

കോണ്‍ഗ്രസില്‍ ഘടനാപരമായ മാറ്റങ്ങളും സംഘടനാ പരിഷ്‌ക്കരണങ്ങളും കൊണ്ടു വന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും രാഹുല്‍ ഗാന്ധിയെ അധികാരപ്പെടുത്തിയിരിക്കുകയാണ്. എന്നിരുന്നാലും അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കുമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു തന്നെ നില്‍ക്കുകയാണ്. ഈ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
 

Latest News