പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് മോഡി അനുഗ്രഹം തേടി

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. 30 ന് വീണ്ടും അധികാരമേല്‍ക്കാനിരിക്കെയാണ മോഡിയുടെ സന്ദര്‍ശനം. പ്രണബ് ദായെ കാണുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമായ അനുഭവമാണ്. അദ്ദേഹത്തിന്റെ അറിവും ഉള്‍ക്കാഴ്ചയും സമാനതകളില്ലാത്തതാണ്. രാജ്യത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ രാഷ്ട്രതന്ത്രജ്ഞനാണ് അദ്ദേഹം.  ഇന്ന് പ്രണബ് ദായെ കണ്ട് അനുഗ്രഹം തേടി -  പ്രണബുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മോഡി ട്വിറ്ററില്‍ കുറിച്ചു.

മോഡിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത പ്രണബ് മുഖര്‍ജി മോഡിയുടെ നല്ല വാക്കുകള്‍ക്ക് നന്ദി അറിയിച്ചു. താങ്കളെ കാണുന്നതും സന്തോഷകരമാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഇനി മുന്നോട്ട് പോകും തോറും താങ്കള്‍ കൂടുതല്‍ കരുത്തനാവട്ടെ. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടേയും വിശ്വാസം എന്ന മുദ്രാവാക്യം നടപ്പാക്കാന്‍ താങ്കള്‍ക്ക് സാധിക്കട്ടെ- പ്രണബ് കുറിച്ചു.

 

 

Latest News