ബ്രസ്സല്‍സില്‍ ബെല്‍റ്റ് ബോംബ് ധരിച്ച ചാവേറിനെ വെടിവെച്ചുകൊന്നു

ബ്രസ്സല്‍സ്- നഗരത്തിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനില്‍ ചാവേറെന്ന് സംശയിച്ചയാളെ ബെല്‍ജിയം സൈനികര്‍ വെടിവെച്ച് കൊന്നു.  ബ്രസ്സല്‍സ് സെന്‍ട്രല്‍ സ്‌റ്റേഷനിലാണ് സംഭവം. ചെറിയ സ്‌ഫോടനമുണ്ടായതിനു പിന്നാലെയാണ് ഇയാള്‍ക്കുനേരെ നിറയൊഴിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല.
ഭീകരാക്രമണമാണെന്ന് മരണം സ്ഥിരീകരിച്ച പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വെടിവെച്ച് കീഴടക്കിയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
ബോംബ് ബെല്‍റ്റ് ധരിച്ചയാളെയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂട്ടര്‍മാരെ ഉദ്ധരിച്ച് ബെല്‍ജിയം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനികരുടെ ശ്രദ്ധയില്‍ പെട്ടതോടെ ഇയാള്‍ സഫോടനം നടത്തിയതാണെന്നും റിപ്പോര്‍ട്ടുണ്ട്. ബ്രസ്സല്‍സില്‍ കഴിഞ്ഞ മാര്‍ച്ചില്‍ 32 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നിരുന്നു.

Latest News