Sorry, you need to enable JavaScript to visit this website.

മക്കയിൽ ടാക്‌സികൾക്കും നിയന്ത്രണം

മക്ക - ഇസ്‌ലാമിക്, അറബ്, ഗൾഫ് ഉച്ചകോടികൾ കണക്കിലെടുത്ത് മക്കയിൽ വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങളിൽ ടാക്‌സികൾക്കും സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ അവലംബിച്ച് പ്രവർത്തിക്കുന്ന ടാക്‌സികൾക്കും പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. യാത്രക്കാരെ ഏറ്റവും അടുത്ത ബസ് സ്റ്റേഷനിൽ ടാക്‌സി ഡ്രൈവർമാർ എത്തിക്കണം. റമദാൻ 23 മുതലുള്ള ദിവസങ്ങളിൽ വിശുദ്ധ ഹറമിനു സമീപ പ്രദേശങ്ങളിലേക്ക് ടാക്‌സിയിൽ എത്താൻ കഴിയില്ല എന്ന കാര്യം സേവനം നൽകുന്നതിനു മുമ്പായി യാത്രക്കാരെ ടാക്‌സി ഡ്രൈവർമാർ അറിയിക്കണമെന്നും പൊതുഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു.
 

Latest News