മക്കയില്‍ കാഷ്യര്‍മാരെ കബളിപ്പിച്ച് പണം തട്ടുന്ന വിദേശി പിടിയില്‍

മക്ക - തട്ടിപ്പ് കേസ് പ്രതിയായ യെമനിയെ രഹസ്യ പോലീസ് അറസ്റ്റ് ചെയ്തു. മക്കയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറി കാഷ്യര്‍മാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നത് പതിവാക്കിയ പ്രതിയാണ് പിടിയിലായത്. പ്രതിയുടെ തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ എത്താന്‍ സാധ്യതയുള്ള വ്യാപാര സ്ഥാപനങ്ങളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രത്യേകം കെണിയൊരുക്കിയാണ് യെമനിയെ കഴിഞ്ഞ ദിവസം വലയിലാക്കിയത്.
പരിശോധനയില്‍ അയ്യായിരത്തിലേറെ റിയാല്‍ പ്രതിയുടെ പക്കല്‍ കണ്ടെത്തി. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. നഗരത്തിലെ ഏതാനും വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സമാന രീതിയില്‍ പ്രതി പണം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി യെമനിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

 

 

Latest News