സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് എട്ടു മരണം

അല്‍ബാഹയിലെ മഖ്‌വായില്‍ കൂട്ടിയിടിച്ച് തകര്‍ന്ന കാറുകള്‍.

അല്‍ബാഹ - സൗദി അറേബ്യയിലെ മഖ്‌വായില്‍ രണ്ടു കാറുകള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടു കുടുംബങ്ങള്‍ സഞ്ചരിച്ച കാറുകള്‍ ഉച്ചക്ക് രണ്ടു മണിക്കാണ് അപകടത്തില്‍ പെട്ടത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരു കാറുകളും പൂര്‍ണമായും തകര്‍ന്നു. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ മഖ്‌വാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.


 

 

Latest News