Sorry, you need to enable JavaScript to visit this website.

മോഡിക്ക് വോട്ടവകാശമില്ല; രാംദേവിന് ഉവൈസിയുടെ മറുപടി

ന്യൂദല്‍ഹി- ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി മൂന്നാമത്തെ സന്താനത്തിന് വോട്ടവകാശം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട യോഗ ഗുരു രാംദേവിന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ മറുപടി. ഇതു നടപ്പിലാക്കിയാല്‍ മൂന്നാമത്തെ മകനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വോട്ടവകാശം നഷ്ടപ്പെടില്ലേ എന്നാണ് ഉവൈസിയുടെ പരിഹാസം.

1950 സെപ്റ്റംബര്‍ 17-ന് ഗുജറാത്തില്‍ ജനിച്ച മോഡി ദാമോദര്‍ ദാസ് മോഡിയുടേയും ഹിരാബാ മോഡിയുടേയും മൂന്നാമത്തെ മകനാണ്.
അടുത്ത 50 വര്‍ഷത്തിനകം ഇന്ത്യയുടെ ജനസംഖ്യ 150 കോടിയില്‍ കവിയാന്‍ പാടില്ലെന്നും ജനസംഖ്യ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം ഹരിദ്വാറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാംദേവ് ആവശ്യപ്പെട്ടിരുന്നു.

മൂന്നാമത്തെ സന്താനത്തെ വോട്ട് ചെയ്യാനോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്നുമാണ് അദ്ദേഹം മുന്നോട്ടുവെച്ച ശിക്ഷാ നടപടി.

 

Latest News