സി.പി.എം നേതാവിനെ ആക്രമിച്ച കേസില്‍ എസ്.എഫ്.ഐ നേതാവ് റിമാന്‍ഡില്‍

വടകര- സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ എസ്.എഫ്.ഐ. ഏരിയാ കമ്മിറ്റി അംഗം റിമാന്‍ഡില്‍. കീഴല്‍ കുട്ടോത്ത് മീത്തലെ തയ്യുള്ളതില്‍ അക്ഷയരാജിനെ (22) യാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
സി.പി.എം. പ്രവര്‍ത്തകനായ കീഴല്‍ കുട്ടോത്ത് വലിയപറമ്പത്ത് ഷാജുവിനെയാണ് (43) മേയ് 21-ന് രാത്രി മാരകായുധങ്ങളുമായി മൂന്നംഗ സംഘം അക്രമിച്ചത്. പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് അക്രമമെന്ന് ഷാജു പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെകൂടി പിടികിട്ടാനുണ്ട്. ഇവര്‍ക്കായി അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. പരിക്കേറ്റ ഷാജു ഇപ്പോഴും ചികിത്സയിലാണ്. നേരത്തെ ഷാജുവിന്റെ സ്ഥലം കൈയേറിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് വഴിവെച്ചത്.

 

Latest News