കൊച്ചി-എറണാകുളം ബ്രോഡ്വേയിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണവിധേയമായി. ആളപായമില്ല. എട്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഒന്നര മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ രാവിലെ 10ന് ഹാര്‍ഡ്വെയര്‍ കടയില്‍നിന്നാണ് തീ പടര്‍ന്നത്. തൊട്ടടുത്തുള്ള വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലേക്കു തീ വ്യാപിച്ചതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. ഏറെ പഴക്കം ചെന്ന കെട്ടിടങ്ങളും ഇടുങ്ങിയ റോഡുകളുമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
ഫയര്‍ഫോഴ്സിനു പുറമേ മാര്‍ക്കറ്റിലെ തൊഴിലാളികളും തീയണയ്ക്കാനുള്ള ശ്രമത്തില്‍ പങ്കാളികളായി. കൊച്ചി നഗരത്തില്‍ ഏതു ഭാഗത്തുനിന്നു നോക്കിയാലും പുക കാണാമായിരുന്നു.