ഹല്‍ദ്വാനി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രണ്ടാമൂഴത്തില്‍ ഉത്തരാഖണ്ഡിലെ ഓട്ടോ ഡ്രൈവര്‍ക്ക് വേറിട്ട ആഘോഷം. മോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതുവരെ തന്റെ ഓട്ടോയില്‍ സൗജന്യ യാത്ര ഓഫര്‍ ചെയ്തിരിക്കയാണ് അദ്ദേഹം.
പ്രധാനമന്ത്രി മോഡി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ അതിയായ ആഹ്ലാദമുണ്ട്.
അദ്ദേഹം സമൂഹത്തിലെ എല്ലാ വിഭാഗത്തിനും വേണ്ടിയാണ് സംസാരിക്കുന്നത്- ദിവസം ഓട്ടോ ഓടിച്ച് 1000 രൂപ നേടുന്ന ഓട്ടോ ഡ്രൈവര്‍ ജമുന പ്രസാദ് പറഞ്ഞു.
പ്രധാനമന്ത്രി മോഡി വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്കാണ് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.






