പുല്‍പ്പള്ളി വെടിവെപ്പ്, പ്രതി പിടിയില്‍ 

കട്ടപ്പന-വയനാട്ടിലെ പുല്‍പ്പള്ളി കാപ്പിസൈറ്റില്‍ യുവാവിനെയും ബന്ധുവിനെയും വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കന്നാരംപുഴ സ്വദേശി ചാര്‍ളിയെ ആണ് പൊലീസ് പിടികൂടിയിരിക്കുന്നത്.കൊല്ലപ്പെട്ട നിഥിന്‍ പദ്മനാഭനെയും ഇളയച്ഛനെയും വെടിവെച്ച ശേഷം കര്‍ണാടക വനത്തിലേക്ക് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്. വസ്തുവിന്റെ അതിര്‍ത്തിയെ ചൊല്ലിയുള്ള സംഘര്‍ഷത്തിന് പിന്നാലെ ചാര്‍ളി വെടിയുതിര്‍ക്കുകയായിരുന്നു.

Latest News